നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തു

09:52 AM Mar 16, 2023 | Deepika.com
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പ ക​മാ​ല്‍ ദ​ഹ​ലി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍, ദ​ഹ​ലി​ന്‍റെ പ്രൊ​ഫൈ​ലി​ന് പ​ക​രം പ്രോ ​ട്രേ​ഡ​ര്‍​മാ​ര്‍​ക്കു​ള്ള നോ​ണ്‍-​ഫം​ഗ​ബി​ള്‍ ടോ​ക്ക​ണ്‍ മാ​ര്‍​ക്ക​റ്റ്‌​പ്ലേ​സ് ആ​യ "BLUR' അ​ക്കൗ​ണ്ട് കാ​ണ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. 690.1കെ ​ഫോ​ളോ​വേ​ഴ്സ് ഉ​ള്ള അ​ക്കൗ​ണ്ട് ഉ​ട​ന്‍ ത​ന്നെ പു​നഃ​സ്ഥാ​പി​ക്കു​ക​യും വിവരണം "ഓ​ഫീ​സ് ഓ​ഫ് പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍​ഡ് കൗ​ണ്‍​സി​ല്‍ ഓ​ഫ് മി​നി​സ്റ്റേ​ഴ്സ്, നേ​പ്പാ​ള്‍ ഗ​വ​ർമെന്‍റ്' എ​ന്നാ​ക്കി മാ​റ്റു​ക​യും ചെ​യ്തു.