നേപ്പിൾസ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇറ്റാലിയൻ ക്ലബ്ബായ നപ്പോളി ക്വാർട്ടറിൽ. ജർമൻ ക്ലബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ പ്രീക്വാർട്ടറിന്റെ ഇരുപാദങ്ങളിലുമായി 5-0ന് തോൽപ്പിച്ചാണ് നപ്പോളി ക്വാർട്ടറിൽ കടന്നത്.
നേപ്പിൾസിലെ ഡീഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തിൽ നടന്ന പ്രീക്വാർട്ടർ രണ്ടാംപാദ മത്സരം നപ്പോളി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചു. ആദ്യപാദ മത്സരത്തിൽ നപ്പോളി 2-0ന് ജയം നേടിയിരുന്നു.
ഇതാദ്യമായാണ് നപ്പോളി യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ക്വാർട്ടറിൽ കടക്കുന്നത്.
ചാമ്പ്യൻസ് ലീഗ്: ഫ്രാങ്ക്ഫർട്ടിനെ കീഴടക്കി നപ്പോളിയും ക്വാർട്ടറിൽ
08:19 AM Mar 16, 2023 | Deepika.com