ബ്ര​ഹ്മ​പു​രം: കൊ​ച്ചി​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ കോ​ർ​പ​റേ​ഷ​ൻ ഉ​പ​രോ​ധം; സം​ഘ​ർ​ഷം

07:01 AM Mar 16, 2023 | Deepika.com
കൊ​ച്ചി: കോ​ൺ​ഗ്ര​സി​ന്‍റെ കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ഉ​പ​രോ​ധം തു​ട​രു​ന്നു. രാ​വി​ലെ അ​ഞ്ചി​ന് തു​ട​ങ്ങി​യ ഉ​പ​രോ​ധം വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ന​ട​ക്കും. ബ്ര​ഹ്മ​പു​രം തീ​പി​ടു​ത്ത​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​വും മേ​യ​റു​ടെ രാ​ജി​യും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം.

ഡി​സി​സി അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് ഷി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​പ​രോ​ധ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ടി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു.


വ​ൻ പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തു​ണ്ട്. അ​തി​നി​ടെ കോ​ർ​പ​റേ​ഷ​ൻ ഗേ​റ്റി​നു​മു​ന്നി​ൽ ക​സേ​ര​ക​ളി​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.

ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​മാ​രെ നേ​ര​ത്തെ പോ​ലീ​സ് ത​ല്ലി​യ​തി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്.