എ​സ്‌​സി​ഒ യോ​ഗം: പാ​ക് പ്ര​തി​രോ​ധ മ​ന്ത്രി​ക്ക് ഇ​ന്ത്യ​യു​ടെ ക്ഷ​ണം

04:32 AM Mar 16, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: വ​രു​ന്ന ഏ​പ്രി​ലി​ൽ ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ഷാം​ഗ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന​യു​ടെ (എ​സ്‍​സി​ഒ) യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ മ​ന്ത്രി ഖ്വാ​ജ ആ​സി​ഫി​നെ ഇ​ന്ത്യ ക്ഷ​ണി​ച്ചു. ഇ​ന്ത്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഏ​പ്രി​ലി​ൽ 28ന് ​ഡ​ൽ​ഹി​യി​ലാ​ണ് യോ​ഗം ന​ട​ക്കു​ന്ന​ത്.

മേ​യി​ൽ ഗോ​വ​യി​ൽ ന​ട​ക്കു​ന്ന എ​സ്‍​സി​ഒ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പാ​ക് മ​ന്ത്രി ബി​ലാ​വ​ൽ ഭൂ​ട്ടോ സ​ർ​ദാ​രി​യെ നേ​ര​ത്തേ ഇ​ന്ത്യ ക്ഷ​ണി​ച്ചി​രു​ന്നു. ചൈ​ന വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ക്വി​ൻ ഗാം​ഗി​നെ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി​ട്ടി​ല്ല.

ഷാ​ങ്‌​ഹാ​യ് സ​ഹ​ക​ര​ണ ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ എ​ട്ടു രാ​ജ്യ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​ണ്. റ​ഷ്യ, ക​സ​ഖ്സ്ഥാ​ൻ, കി​ർ​ഗി​സ്ഥാ​ൻ, ത​ജി​ക്കി​സ്ഥാ​ൻ, ഉ​സ്ബ​ക്കി​സ്ഥാ​ൻ എ​ന്നി​വ​യാ​ണ് മ​റ്റ് അം​ഗ​ങ്ങ​ൾ.