നി​യ​മ​സ​ഭ​യി​ലെ സം​ഘ​ർ​ഷം: ക​ക്ഷി​നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ച് സ്പീ​ക്ക​ർ

09:01 PM Mar 15, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ക്ഷി​നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് യോ​ഗം.

നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് ന​ട​ന്ന സം​ഘ​ർ​ഷ​വും കൈ​യാ​ങ്ക​ളി​യും അ​സ്വാ​ഭാ​വി​ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​തി​നൊ​രു പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​ണ് യോ​ഗം. യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

അതേസമയം സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പീ​ക്ക​ർ​ക്ക് എം​എ​ൽ​എ​മാ​ർ പ്ര​ത്യേ​കം പ​രാ​തി ന​ൽ​കി​യ​തി​ന് പു​റ​മേ, എം​എ​ൽ​എ​മാ​രു​ടെ മ​ർ​ദ​ന​മേ​റ്റെ​ന്ന എ​തി​ർ​പ​രാ​തി​ക​ൾ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ട്.

ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ളാ​യ എ​ച്ച്. സ​ലാം, സ​ച്ചി​ൻ​ദേ​വ് എ​ന്നി​വ​ർ​ക്കെ​തി​രെ​യും പ്ര​തി​പ​ക്ഷം പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.