ഇ​മ്രാ​നെ വ്യാ​ഴാ​ഴ്ച വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി

06:01 PM Mar 15, 2023 | Deepika.com
ഇ​സ്ലാ​മാ​ബാ​ദ്: ടോ​ഷ​ഖാ​ന കേ​സി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ വ്യാ​ഴാ​ഴ്ച വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ലാ​ഹോ​ർ ഹൈ​ക്കോ​ട​തി.

അ​റ​സ്റ്റ് പ്ര​തി​രോ​ധി​ക്കാ​നാ​യി എ​ത്തി​യ തെ​ഹ്‌​രീ​ക് ഇ ​ഇ​ൻ​സാ​ഫ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സു​മാ​യി തെ​രു​വി​ൽ ഏ​റ്റു​മു​ട്ടു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി ഈ ​വി​ധി പ്ര​സ്താ​വി​ച്ച​ത്.

ഇ​മ്രാ​ന്‍റെ വ​സ​തി സ്ഥി​തി ചെ​യ്യു​ന്ന സ​മ​ൻ പാ​ർ​ക്ക് മേ​ഖ​ല​യി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത് വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 വ​രെ ത​ട​യു​ന്ന​താ​യി ആ​ണ് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ സ​മ​ൻ പാ​ർ​ക്ക് മേ​ഖ​ല​യി​ൽ നി​ന്ന് പോ​ലീ​സ് സം​ഘം പി​ന്മാ​റി.