ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സിആർപിഎഫ്, ബിഎസ്എഫ് തുടങ്ങിയ കേന്ദ്ര സായുധ പോലീസ് സേനയിൽ 436 പേർ ജീവനൊടുക്കിയെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്.
സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി തുടങ്ങിയ സിഎപിഎഫുകളിലെ ആത്മഹത്യ തടയുന്നതിനുള്ള പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനും റിസ്ക് ഗ്രൂപ്പുകളെ തിരിച്ചറിയുന്നതിനും ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ടെന്നും റായ് രാജ്യസഭയിൽ പറഞ്ഞു.
2022ൽ 135 പേരും 2021ൽ 157 പേരും 2020ൽ 144 പേരും ജീവനൊടുക്കിയതായി രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
സൈന്യത്തിൽ മൂന്ന് വർഷത്തിനിടെ 436 പേർ ജീവനൊടുക്കി
05:57 PM Mar 15, 2023 | Deepika.com