മ​ധ്യ​പ്ര​ദേ​ശി​ല്‍ കു​ഴ​ല്‍​കി​ണ​റ്റി​ല്‍ വീ​ണ എ​ട്ടു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

04:07 PM Mar 15, 2023 | Deepika.com
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ വി​ദി​ഷ ജി​ല്ല​യി​ല്‍ കു​ഴ​ല്‍​കി​ണ​റ്റി​ല്‍ വീ​ണ എ​ട്ടു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. കു​ഴ​ല്‍​കി​ണ​റ്റി​ല്‍​നി​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ള്‍ മ​രി​ച്ച​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 നാ​ണ് കു​ട്ടി 60 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണ​ത്. 15 മ​ണി​ക്കൂ​റി​ല​ധി​ക​മാ​യി 43 അ​ടി താ​ഴ്ച​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

എ​സ്ഡി​ആ​ര്‍​എ​ഫി​ന്‍റെ മൂ​ന്ന് ടീ​മു​ക​ളും എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ ഒ​രു ടീ​മും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.