റ​ഷ്യ​ന്‍ യു​ദ്ധ​വി​മാ​ന​വും അ​മേ​രി​ക്ക​ന്‍ ഡ്രോ​ണും കൂ​ട്ടി​യി​ടി​ച്ചു

10:42 AM Mar 15, 2023 | Deepika.com
ന്യൂ​യോ​ര്‍​ക്ക്: ക​രി​ങ്ക​ട​ലി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്ന റ​ഷ്യ​ൻ എ​സ്‌​യു-27 യു​ദ്ധ​വി​മാ​ന​വും യു​എ​സ് എം​ക്യു-9 ഡ്രോ​ണും കൂ​ട്ടി​യി​ടി​ച്ചു. അ​മേ​രി​ക്ക​ന്‍ സൈ​ന്യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ന്താ​രാ​ഷ്‌​ട്ര വ്യോ​മാ​തി​ർ​ത്തി​യി​ൽ പ​തി​വ് നി​രീ​ക്ഷ​ണം ന​ട​ത്തി​യ ത​ങ്ങ​ളു​ടെ ഡ്രോ​ൺ മ​ന​പ്പൂ​ര്‍​വം റ​ഷ്യ ഇ​ടി​ച്ച് ഇ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ വാ​ദം. എ​ന്നാ​ൽ ആ​രോ​പ​ണം റ​ഷ്യ നി​ഷേ​ധി​ച്ചു.

റ​ഷ്യ​ൻ അം​ബാ​സ​ഡ​റെ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ച​താ​യി യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് അ​റി​യി​ച്ചു.