സ്ത്രീ​സു​ര​ക്ഷ​യി​ല്‍ അ​ടി​ന്ത​ര​പ്ര​മേ​യ​വു​മാ​യി പ്ര​തി​പ​ക്ഷം; അ​നു​മ​തി നി​ഷേ​ധി​ച്ചു

10:33 AM Mar 15, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം സ​മ​ര്‍​പ്പി​ച്ച അ​ടി​യ​ന്ത​ര​പ്ര​മേ​യത്തിന് സ്പീ​ക്ക​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു. ഉ​മാ തോ​മ​സ് എം​എ​ല്‍​എ​യാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

ചെ​ങ്കോ​ട്ടു​കോ​ണ​ത്ത് പെ​ണ്‍​കു​ട്ടി​ക്ക് ന​ടു​റോ​ഡി​ല്‍ മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പൂ​ര്‍​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ വാ​ദം. മു​ഖ്യ​മ​ന്ത്രി​യെ​ക്കൊ​ണ്ട് മ​റു​പ​ടി പ​റ​യി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​നീ​ക്കം.

എ​ന്നാ​ല്‍ അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​മ​ല്ലാ​ത്ത​തി​നാ​ല്‍ സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യാ​നാ​വി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു. വി​ഷ​യം സ​ബ്മി​ഷ​നാ​യി ഉ​ന്ന​യി​ക്കാ​മെ​ന്നും സ്പീ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി.