തിരുവനന്തപുരം: മായം കലര്‍ന്ന കാലിത്തീറ്റ കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ കര്‍ശന നടപടിയെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ.ചിഞ്ചുറാണി നിയമസഭയില്‍. കാലിത്തീറ്റയിലെ മായം തടയാനുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. ഇക്കാര്യത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ചര്‍മമുഴ വന്ന പശുക്കളുടെ ചികിത്സ സൗജന്യമാക്കാനുള്ള നടപടികളും സ്വീകരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. രോഗം വന്ന് ചത്ത പശുക്കളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കും. ഒത്ത പശുവിന് 30000 രൂപയും ചെറിയ പശുവിന് 16000, 5000 എന്നിങ്ങനെയും നല്‍കും. കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
എട്ട് ലക്ഷം വളര്‍ത്തുനായ്ക്കള്‍ക്കും മൂന്നു ലക്ഷം തെരുവുനായ്ക്കള്‍ക്കും പേവിഷ പ്രതിരോധ വാക്സിന് നല്കാന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാലിത്തീറ്റയില്‍ മായം ചേര്‍ത്താല്‍ കര്‍ശന നടപടി: മന്ത്രി ചിഞ്ചുറാണി
10:10 AM Mar 15, 2023 | Deepika.com