പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ചു; പ്രി​ന്‍​സി​പ്പ​ല്‍ അ​റ​സ്റ്റി​ൽ

10:10 AM Mar 15, 2023 | Deepika.com
ചെ​ന്നൈ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ ക​ട​ന്നു​പി​ടി‌​ച്ച മ​ല​യാ​ളി പ്രി​ന്‍​സി​പ്പ​ല്‍ അ​റ​സ്റ്റി​ൽ. ചെ​ന്നൈ​യി​ലെ വെ​എം​സി​എ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ പ്രി​ന്‍​സി​പ്പ​ൽ ജോ​ര്‍​ജ് എ​ബ്ര​ഹാ​മി​നെ​യാ​ണ് സൈ​ദാ​പേ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജി​മ്മി​ല്‍ വ​ച്ചാ​ണ് പ്രി​ന്‍​സി​പ്പ​ല്‍ പെ​ണ്‍​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. സം​ഭ​വം പു​റ​ത്തു​പ​റ​യ​രു​തെ​ന്ന് പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ‌​യ്തു.