മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

12:23 AM Mar 15, 2023 | Deepika.com
ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ വി​ദ്യാ​ർ​ഥി​യെ ജീ​വ​നൊ‌​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ന്നാം വ​ർ​ഷ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന 20കാ​ര​നെ ഹോ​സ്റ്റ​ൽ​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ സ​ഹ​പാ​ഠി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​ന്ധ്രാ​പ്ര​ദേ​ശു​കാ​ര​നാ​ണ് മ​രി​ച്ച​യാ​ൾ.

വി​ദ്യാ​ർ​ഥി​ക്ക് പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ലും അ​ക്കാ​ഡ​മി​ക് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം​മാ​ത്ര​മേ കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​ണ്ടാ​കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ ഒ​രു​മാ​സ​ത്തി​നി​ടെ​യു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.