കാർഡിഫ്: വെയ്ൽസ് ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റനായി ആരോൺ റാംസി. സൂപ്പർ താരം ഗാരേത് ബെയ്ൽ വിരമിച്ച ഒഴിവിലാണ് റാംസിയുടെ പുതിയ നിയോഗം. ബെൻ ഡേവിസ് ആണ് വൈസ് ക്യാപ്റ്റൻ. വെയ്ൽസിന്റെ റിക്കാർഡ് സ്കോററായ ബെയ്ൽ ജനുവരിയിലാണ് ഫുട്ബോളിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.
ക്രൊയേഷ്യക്കും ലാത്വിയയ്ക്കും എതിരായ വരാനിരിക്കുന്ന യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കായി നാല് പുതുമുഖങ്ങളെയാണ് വെയ്ൽസ് ബോസ് റോബ് പേജ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 17 കാരൻ മുന്നേറ്റനിര താരം ലൂക് ഹാരിസിനൊപ്പം ജോർദാൻ ജെയിംസ്, നഥാൻ ബ്രോഡ്ഹെഡ്, ഒല്ലി കൂപ്പർ എന്നിവരും ആദ്യമായി വെയ്ൽസ് കുപ്പായമണിയും.
മിൽവാൾ സ്ട്രൈക്കർ ടോം ബ്രാഡ്ഷോയ്ക്ക് അഞ്ച് വർഷത്തിന് ശേഷം ആദ്യമായി ദേശീയ ടീമിൽനിന്നും വിളിയെത്തി.
ആരോൺ റാംസി വെയ്ൽസ് ക്യാപ്റ്റൻ
11:26 PM Mar 14, 2023 | Deepika.com