ആ​ത്മീ​യ​ചി​ന്ത​കൻ സാ​ധു ഇ​ട്ടി​യ​വി​ര അ​ന്ത​രി​ച്ചു

11:06 PM Mar 14, 2023 | Deepika.com
കോ​ത​മം​ഗ​ലം: ആ​ത്മീ​യ​ചി​ന്ത​ക​നും ഗ്ര​ന്ഥ​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ സാ​ധു ഇ​ട്ടി​യ​വി​ര (100) അ​ന്ത​രി​ച്ചു. കോ​ത​മം​ഗ​ലം ഇ​രു​മ​ല​പ്പ​ടി പെ​രു​മാ​ട്ടി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ്. 101-ാം ജ​ന്മ​ദി​ന​ത്തി​ന് ര​ണ്ട് ദി​വ​സം ശേ​ഷി​ക്കെ​യാ​ണ് വി​യോ​ഗം.

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി 150-ലേ​റെ പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. ആ​റാ​യി​ര​ത്തി​ലേ​റെ ലേ​ഖ​ന​ങ്ങ​ളെ​ഴു​തി​യ ഇ​ദ്ദേ​ഹം അ​ര ല​ക്ഷ​ത്തോ​ളം പ്ര​സം​ഗ​ങ്ങ​ളും ന​ട​ത്തി ശ്ര​ദ്ധേ​യ​നാ​യി. മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​ന്ത​ർ​ദേ​ശീ​യ ബ​ഹു​മ​തി​യാ​യ ആ​ൽ​ബ​ർ​ട്ട് ഷെ​യി​റ്റ്സ​ർ അ​വാ​ർ​ഡും അ​ൽ​ബേ​റി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, ദ​ർ​ശ​ന, ബി​ഷ​പ് മ​ങ്കു​ഴി​ക്ക​രി, ബി​ഷ​പ്പ് വ​യ​ലി​ൽ പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

ജ​ന്മ​ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് സീ​റോ മ​ല​ബാ​ർ സ​ഭ ഫാ​മി​ലി ആ​ൻ​ഡ് ലെ​യ്റ്റി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഭ​വ​ന​ത്തി​ലെ​ത്തി സാ​ധു ഇ​ട്ടി​യ​വി​ര​യെ ആ​ദ​രി​ച്ചി​രു​ന്നു.

സം​സ്കാ​രം ബു​ധ​നാ​ഴ്ച നാ​ലി​ന് വ​സ​തി​യി​ലെ ‌ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ.