ബ്ര​ഹ്മ​പു​ര​ത്തെ തീ ​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ അ​ഴി​മ​തി: മേ​ധാ പ​ട്ക​ർ

08:56 PM Mar 14, 2023 | Deepika.com
തൃ​ശൂ​ർ: കേ​ന്ദ്രീ​കൃ​ത​മാ​യ മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളാ​ണ് ബ്ര​ഹ്മ​പു​ര​ത്തെ മാ​ലി​ന്യ​ത്തീ​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്നു മേ​ധാ പ​ട്ക​ർ. അ​ന്ത​രി​ച്ച ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​ൻ കെ.​പി. ശ​ശി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

വി​കേ​ന്ദ്രീ​കൃ​ത​മാ​യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളാ​ണ് ആ​വ​ശ്യം. കേ​ന്ദ്രീ​കൃ​ത​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം അ​ഴി​മ​തി​ക്ക് ഇ​ട​യാ​ക്കു​ന്നു. അ​താ​ണ് ബ്ര​ഹ്മ​പു​ര​ത്ത് കാ​ണാ​നാ​കു​ന്ന​ത്. കേ​ന്ദ്രീ​കൃ​ത​മാ​യി മാ​ലി​ന്യം ശേ​ഖ​രി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ അ​ശാ​സ്ത്രീ​യ​ത​യും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​ത​യും തു​റ​ന്നു​കാ​ട്ടേ​ണ്ട​തു​ണ്ട്.

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം വേ​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ൽ വെ​ള്ളം ചേ​ർ​ത്തി​രി​ക്കു​ന്നു. കോ​ർ​പ​റേ​റ്റു​ക​ളെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​ൽ​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണി​ത്. ഇ​ത് ആ​ത്യ​ന്തി​ക​മാ​യി ബാ​ധി​ക്കു​ന്ന​ത് പ്ര​കൃ​തി​യെ​യും മ​നു​ഷ്യ​നെ​യു​മാ​ണ്. ന​മ്മു​ടെ ആ​യു​സി​നെ ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​ണ്. ന​മ്മ​ൾ ജീ​വി​ത​രീ​തി​ക​ളെ സ്വ​യം വി​ല​യി​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും മേ​ധാ പ​ട്ക​ർ പ​റ​ഞ്ഞു.