തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പ്രസ്താവന നടത്തും. ബുധനാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തും.
ചട്ടം 300 അനുസരിച്ചാണ് പ്രസാതവന നടത്തുക. ബ്രഹ്മപുരത്ത് ഇതുവരെ നടന്ന സംഭവങ്ങളും, ഇനി അവിടെ സ്വീകരിക്കാൻ പോകുന്ന നടപടികൾ ഉണ്ടെങ്കിൽ അതും സഭയിൽ വിശദീകരിക്കും.
ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ മൗനം ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.
മൗനം മുറിക്കാൻ മുഖ്യമന്ത്രി: ബ്രഹ്മപുരം തീപിടുത്തത്തിൽ സഭയിൽ പ്രസ്താവന നടത്തും
10:46 PM Mar 14, 2023 | Deepika.com