അ​നൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗം: മു​ഖ്യ​മ​ന്ത്രി

07:31 PM Mar 14, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​നൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തിന്‍റെ ഭാ​ഗ​മാ​യി​ത്ത​ന്നെ​യാ​ണു സ​ർ​ക്കാ​ർ കാ​ണു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ അ​നൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ വൈ​ജ്ഞാ​നി​ക​വും സാം​സ്‌​കാ​രി​ക​വു​മാ​യ അ​വ​ബോ​ധം സ​മൂ​ഹ​ത്തി​ൽ വ​ള​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ അ​തോ​റി​റ്റി ന​ട​പ്പാ​ക്കു​ന്ന ന്യൂ ​ഇ​ന്ത്യ ലി​റ്റ​റ​സി പ്രോ​ഗ്രാ​മി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ജ്ഞാ​ന വി​ത​ര​ണ​ത്തി​ൽ സാ​ക്ഷ​ര​ത​യ്ക്കു​ള്ള പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞാ​ണ് എ​ല്ലാ​വ​രേ​യും സാ​ക്ഷ​ര​ത​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് വി​ജ്ഞാ​ന സാ​ക്ഷ​ര​ത​യി​ലേ​ക്കും ന​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​ടി​നു മു​ന്നേ​റാ​ൻ ക​ഴി​യു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഗ്ര​ന്ഥ​ശാ​ല​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ, സം​വാ​ദാ​ത്മ​ക​മാ​യ മ​റ്റു കൂ​ട്ടാ​യ്മ​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​നൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ഉ​പാ​ധി​ക​ളാ​ണ്. ആ ​നി​ല​യ്ക്ക് സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ഒ​രു അ​നൗ​പ​ചാ​രി​ക സ​ർ​വ​ക​ലാ​ശാ​ല​യെ​ന്ന നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണു ന​ട​ത്തു​ന്ന​തെന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു.