ഓ​സ്ക​റി​ന്‍റെ ക്രെ​ഡി​റ്റ് ത​ട്ടി​യെ​ടു​ക്ക​രു​തെ​ന്ന് മോ​ദി​യോ​ട് അ​ഭ്യ​ർ​ഥി​ച്ച് ഖാ​ർ​ഗെ

05:30 PM Mar 14, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഓ​സ്ക​ർ വേ​ദി​യി​ൽ രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യ ഇ​ര​ട്ട​പു​ര​സ്കാ​ര​ങ്ങ​ളു​ടെ ക്രെ​ഡി​റ്റ് ത​ട്ടി​യെ​ടു​ക്ക​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് അ​ഭ്യ​ർ​ഥി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. രാ​ജ്യ​സ​ഭ​യി​ലെ സം​വാ​ദ​വേ​ള​യി​ലാ​ണ് ഖാ​ർ​ഗെ ഈ ​പ​രി​ഹാ​സം തൊ​ടു​ത്ത​ത്.

ആ​ർ​ആ​ർ​ആ​ർ, എ​ലി​ഫ​ന്‍റ് വി​സ്പ​റേ​ഴ്സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​ണെ​ന്നും ഇ​വ​യു​ടെ ഓ​സ്ക​ർ നേ​ട്ട​ത്തി​ന്‍റെ ക്രെ​ഡി​റ്റ് ഭ​ര​ണ​പ‍​ക്ഷം എ​ടു​ക്ക​രു​തെ​ന്നും ഖാ​ർ​ഗെ പ്ര​സ്താ​വി​ച്ചു. ബി​ജെ​പി​യാ​ണ് ചി​ത്രം ഒരുക്കിയത്, ഗാ​ന​ര​ച​ന ന​ട​ത്തി​യ​ത്, മോ​ദി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് തു​ട​ങ്ങി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ദ​യ​വാ​യി ന​ട​ത്ത​രു​തെ​ന്നും ഖാ​ർ​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.



ഓ​സ്ക​റി​ൽ തി​ള​ങ്ങി​യ നാ​ട്ടു നാ​ട്ടു ഗാ​നം ഉ​ൾ​പ്പെ​ട്ട ആ​ർ​ആ​ർ​ആ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​യി​താ​വ് വി. ​വി​ജ​യേ​ന്ദ്ര പ്ര​സാ​ദി​നെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത് മോ​ദി സ​ർ​ക്കാ​ർ ആ​ണെ​ന്ന് കേ​ന്ദ്ര മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ പ്ര​സ്താ​വി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഖാ​ർ​ഗെ​യു​ടെ ഈ ​പ​രി​ഹാ​സം എ​ത്തി​യ​ത്.

ഖാ​ർ​ഗെ​യു​ടെ വാ​ക്കു​ക​ൾ സ​ഭ​യി​ലാ​കെ ചി​രി​പ​ട​ർ​ത്തി. ചെ​യ​റി​ലു​ണ്ടാ​യി​രു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​റും കൂ​ട്ട​ച്ചി​രി​യി​ൽ പ​ങ്കു​ചേ​ർ​ന്ന​തോ​ടെ പ​രി​ഹാ​സ​ത്തി​ന് ഐ​ക്യ​പി​ന്തു​ണ ല​ഭി​ച്ച പ്ര​തീ​തി​യാ​യി.