ജ​യി​പ്പി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് ജ​നം തീ​രു​മാ​നി​ക്കും; ഷം​സീ​റി​ന് മ​റു​പ​ടി​യു​മാ​യി ഷാ​ഫി പ​റ​മ്പി​ല്‍

04:07 PM Mar 14, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​റി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ ജ​യി​പ്പി​ക്ക​ണോ തോ​ൽ​പ്പി​ക്ക​ണോ എ​ന്ന​ത് ജ​നം തീ​രു​മാ​നി​ക്കു​മെ​ന്ന് ഷാ​ഫി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ ഞാ​ൻ മ​ത്സ​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യാ​ണ്. മ​ത്സ​രി​ച്ചാ​ൽ ഞാ​ൻ ജ​യി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്കും. ആ ​തീ​രു​മാ​ന​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന അ​വ​കാ​ശ​മൊ​ന്നും ഷം​സീ​റി​നെ ആ​രും ഏ​ൽ​പ്പി​ച്ചി​ട്ടി​ല്ല. സ്പീ​ക്ക​ര്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജോ​ലി നോ​ക്കി​യാ​ല്‍ മ​തി​യെ​ന്നും ഷാ​ഫി കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യ​മ​സ​ഭ​യി​ൽ ബ്ര​ഹ്മ​പു​രം സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ​യാ​ണ് സ്പീ​ക്ക​ർ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത് . എ​ല്ലാ​വ​രും നേ​രി​യ മാ​ർ​ജി​നി​ൽ ജ​യി​ച്ച​വ​രാ​ണെ​ന്നും അ​ത് മ​റ​ക്ക​ണ്ടെ​ന്നും അ​ടു​ത്ത ത​വ​ണ തോ​ൽ​ക്കു​മെ​ന്നും ഷാ​ഫി പ​റ​മ്പി​ലി​നോ​ടു സ്പീ​ക്ക​ർ പ​റ​ഞ്ഞു. സ്പീ​ക്ക​റു​ടെ പ​രാ​മ​ർ​ശം സ​ഭ​യി​ൽ ക​ടു​ത്ത ബ​ഹ​ള​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.