ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രാ​യ അതി​ക്ര​മം; 17ന് ​സം​സ്ഥാ​ന​ത്ത് മെ​ഡി​ക്ക​ല്‍ സ​മ​രം

03:55 PM Mar 14, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണം വ​ര്‍​ധി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ) വെ​ള​ളി​യാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മെ​ഡി​ക്ക​ല്‍ സ​മ​രം ന​ട​ത്തും.

രാ​വി​ലെ ആറ് മു​ത​ല്‍ വൈ​കി​ട്ട് ആറുവ​രെ ചി​കി​ത്സ​യി​ല്‍ നി​ന്നും മാ​റി നി​ന്നാ​ണ് സ​മ​രം. അ​ത്യാ​ഹി​തം, ലേ​ബ​ര്‍ റൂം ​എ​ന്നീ സേ​വ​ന​ങ്ങ​ള്‍ ഒ​ഴി​കെ എല്ലാം ബ​ഹി​ഷ്‌​ക്ക​രി​ക്കും.

കോ​ഴി​ക്കോ​ട് ഫാ​ത്തി​മ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വം ന​ട​ന്നി​ട്ട് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ആ​റു​പേ​രി​ല്‍ മൂ​ന്നു​പേ​രെ മാ​ത്ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ത​യ്യാ​റാ​കാ​ത്ത പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കൂ​ടി​യാ​ണ് സ​മ​ര​മെ​ന്ന് ഐ​എം​എ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ ആക്ര​മി​ച്ചാ​ല്‍ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം വ​ന്നി​ട്ടും സം​സ്ഥാ​ന​ത്ത് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഐ​എം​എ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.