കെ​സി​ആ​റി​നെ​തി​രേ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം; വൈ.​എ​സ്.​ശ​ർ​മി​ള അ​റ​സ്റ്റി​ൽ

03:37 PM Mar 14, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: വൈ​എ​സ്ആ​ർ​ടി​പി അ​ധ്യ​ക്ഷ വൈ.​എ​സ്.​ശ​ർ​മി​ള​യെ ഡ​ൽ​ഹി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്ത​വേ​യാ​ണ് ശ​ർ​മി​ള​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ശ​ർ​മി​ള​യെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. തെ​ലു​ങ്കാ​ന​യി​ലെ ക​ലേ​ശ്വ​രം ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ക​ഴി​ഞ്ഞാ​ഴ്ച​യും സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​തി​ന് തു​ട​ർ​ന്ന് ശ​ർ​മി​ള​യെ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് അ​റ​സ്റ്റ് ചെ‌​യ്തി​രു​ന്നു. തെ​ലു​ങ്കാ​ന​യി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു ധ​ർ​ണ ന​ട​ത്തി ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്ടി​ച്ച​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്.ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡി​യു​ടെ ഇ​ള​യ സ​ഹോ​ദ​രി​യാ​ണ് ശ​ർ​മി​ള.