ഭോ​പ്പാ​ല്‍ ദു​ര​ന്തം: ഇ​ര​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി

02:48 PM Mar 14, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഭോ​പ്പാ​ല്‍ വാ​ത​ക ദു​ര​ന്ത​ത്തി​ലെ ഇ​ര​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് സ​ഞ്ജ​യ് കി​ഷ​ന്‍ കൗ​ള്‍ അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ തി​രു​ത്ത​ല്‍ ഹ​ര്‍​ജി ത​ള്ളി​യ​ത്.

വി​ഷ​യം പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കു​ശേ​ഷം ഉ​ന്ന​യി​ക്കു​ന്ന​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ സു​പ്രീം കോ​ട​തി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. ന​ഷ്ട പ​രി​ഹാ​ര​ത്തി​ല്‍ കു​റ​വു​ണ്ടെ​ങ്കി​ല്‍ നി​ക​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം കേ​ന്ദ്ര സ​ര്‍​ക്കാ​രി​നാ​ണെ​ന്നും ഇ​ര​ക​ള്‍​ക്കാ​യി ഇ​ന്‍​ഷു​റ​ന്‍​സ് പോ​ളി​സി എ​ടു​ക്കാ​തി​രു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും കോ​ട​തി നീ​രീ​ക്ഷി​ച്ചു.

ത​ട്ടി​പ്പ് ന​ട​ന്നാ​ല്‍ മാ​ത്ര​മാ​ണ് ഒ​ത്തു​തീ​ര്‍​പ്പി​ല്‍ നി​ശ്ച​യി​ച്ച ന​ഷ്ട​പ​രി​ഹാ​രം റ​ദ്ദാ​ക്കാ​നാ​കൂ. എ​ന്നാ​ല്‍ ത​ട്ടി​പ്പ് ന​ട​ന്നെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് തെ​ളി​യി​ക്കാ​നാ​യില്ല. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ പ​ക്ക​ലു​ള്ള 50 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.