ലോ​ക്സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​ര്; സ​ഭ നി​ർ​ത്തി​വ​ച്ചു

01:44 PM Mar 14, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: അ​ദാ​നി വി​ഷ​യ​ത്തി​ൽ ജെ​പി​സി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​വും രാ​ഹു​ൽ​ഗാ​ന്ധി മാ​പ്പ് പ​റ​യ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​പ​ക്ഷ‌​വും ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ലോ​ക്സ​ഭാ നി​ർ​ത്തി​വ​ച്ചു. ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യാ​ണ് സ​ഭ നി​ർ​ത്തി​വ​ച്ച​ത്.

അ​ദാ​നി ഓ​ഹ​രി ത​ട്ടി​പ്പ് വി​ഷ​യ​ത്തി​ൽ ജെ​പി​സി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​മാ​ണ് ബ​ഹ​ളം തു​ട​ങ്ങി‌​യ​ത്. അ​ദാ​നി വി​ഷ‌‌​യം ച​ർ​ച്ച ചെ‌​യ്യി​ല്ലെ​ന്ന് സ്പീ​ക്ക​ർ അ​റി​യി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം എ​ഴു​ന്നേ​റ്റ് നി​ന്ന് പ്ര​തി​ഷേ​ധി​ച്ചു. രാ​ജ്യ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ് പാ​ർ​ല​മെ​ന്‍റ് എ​ന്ന് പ്ര​തി​പ​ക്ഷം ചോ​ദി​ച്ചു.

ബ​ഹ​ളം ക​ടു​ത്ത​തോ​ടെ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ല​ണ്ട​ന്‍ പ്ര​സം​ഗം ചൂ​ണ്ടി​ക്കാ​ട്ടി ഭ​ര​ണ​പ​ക്ഷം തി​രി​ച്ച​ടി​ച്ചു. രാ​ഹു​ല്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​പ​ക്ഷ​വും ബ​ഹ​ളം തുടങ്ങിയതോ​ടെ സ​ഭ നി​ർ​ത്തി​വ​ച്ച​താ​യി സ്പീ​ക്ക​ർ അ​റി​യി​ച്ചു.