പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ വാഹനങ്ങൾ കത്തിനശിച്ച സംഭവം; ചാ​ണ്ടി ഷ​മീം പിടിയിൽ

01:45 PM Mar 14, 2023 | Deepika.com
ക​ണ്ണൂ​ര്‍: വളപട്ടണം പോലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ ചാ​ണ്ടി ഷ​മീമിനെ പോലീസ് കസ്റ്റഡിയിൽ. കാപ്പാക്കേസ് പ്രതി ചാണ്ടി ഷമീമാണ് വാഹനങ്ങൾക്ക് തീയിട്ടതെന്നാണ് പോലീസ് കണ്ടെത്തൽ.

തുടർന്ന് പല സംഘങ്ങളായി പോലീസ് ഇയാ‍ളെ തിരഞ്ഞു. ഒടുവിൽ പുഴാവത്തിൽ നിന്നും ഇയാൾ പിടിയിലാവുകയായിരുന്നു. ബലപ്രയോഗത്തിലൂടെ ഷമീമിനെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു.

ചൊ​വ്വാ​ഴ്ച പുലർച്ചെ മൂ​ന്നോ​ടെ​യാ​ണ് വ​ള​പ​ട്ട​ണം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ നി​ര്‍​ത്തി​യി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശിച്ചത്. ഷ​മീമിന്‍റേതുൾപ്പെ‌ടെ അ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ന​ശി​ച്ച​ത്.