പാലക്കാട്: അട്ടപ്പാടിയിൽ ആശുപത്രിയിലേക്ക് പോകും വഴി ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കരുവാര സ്വദേശി സൗമ്യയാണ് ജീപ്പിൽ പ്രസവിച്ചത്.
മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. ഭർത്താവ് മരുതനും അമ്മയും ജീപ്പിൽ ഒപ്പമുണ്ടായിരുന്നു.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.
അട്ടപ്പാടിയിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു
01:45 PM Mar 14, 2023 | Deepika.com