2015 ജൂൺ ഏഴ്... അന്നായിരുന്നു മുണ്ടക്കയം സ്വദേശിനിയായ രാഖി എന്ന ഇരുപത്തേഴുകാരിയുടെ ജീവിതത്തെ കീഴ്മേൽമറിച്ച ആ ദുരന്തം. പാഞ്ഞെത്തിയ ഒരു ലോറി അവളെ ഇടിച്ചുതെറിപ്പിച്ചു. അപകട കേസ് ഇപ്പോഴും കോടതിയിലാണ്.
എന്നാൽ, ആ അപകടം അവളുടെ ജീവിതം കിടക്കയിലാക്കി. താടിയെല്ല് മൂന്നായി വിട്ടുപോയി. തലച്ചോറിൽ രക്തം കട്ടപിടിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. എറണാകുളം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ 14 ദിവസം വെന്റിലേറ്ററിലും 70 ദിവസം ഐസിയുവിലും എട്ടു മാസം വാർഡിലുമായി കഴിഞ്ഞതുവഴി കഷ്ടിച്ചു ജീവൻ തിരികെ പിടിച്ചു.
തൊണ്ടയും വയറും കിഴിച്ച് മൂന്നര വർഷം തളർന്നുകിടന്നു. മൂന്നു ശസ്ത്രക്രിയകൾ നടത്തി 16 സ്ക്രൂകൾ ചേർത്തു താടിയെല്ല് യോജിപ്പിച്ചു. നീണ്ട ചികിത്സകൾക്കു ശേഷം പതുക്കെ നടന്നുതുടങ്ങി. ഒരു ദിവസം പോലും മരുന്ന് മുടങ്ങാനാവില്ല. ഇതിനിടെ, ഐസിയുവിൽ കിടന്ന കാലത്ത് രാഖിയെയും മകൾ മരിയയെയും ഭർത്താവ് ഉപേക്ഷിച്ചുപോയി.
അടുത്ത കാലത്തു വീണ്ടും താടിയെല്ലിന്റെ അടിഭാഗത്ത് വേദന അനുഭവപ്പെട്ടു. എക്സ്റെ പരിശോധനയിൽ താടിയെല്ലിന്റെ അടിഭാഗത്ത് ഒരു തടിപ്പ് വലുതായിക്കൊണ്ടിരിക്കുന്നുവെന്ന് കണ്ടെത്തി. വീണ്ടും അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
മാർച്ച് 17-നാണ് ശസ്ത്രക്രിയ. ഉണ്ടായിരുന്ന നാലു സെന്റ് സ്ഥലവും വീടും വിറ്റായിരുന്നു ആദ്യ ഘട്ടത്തിലെ ചികിത്സ. ഇപ്പോൾ വാടകയ്ക്കു താമസിക്കുന്ന രാഖിയുടെ കുടുംബത്തിനു ശസ്ത്രക്രിയ നടത്താൻ പണമില്ല.
വേദനമൂലം ഉറങ്ങാൻ പോലും കഴിയാത്ത വിധത്തിലാണ് രാഖിയുടെ ഓരോ ദിനവും കടന്നുപോകുന്നത്. മകൾക്കായി ജീവിക്കണം എന്ന മോഹംകൊണ്ടാണ് ഈ നിർധന യുവതിയും കുടുംബവും തുടർ ചികിത്സകൾക്ക് സുമനസുകൾക്ക് മുന്നിൽ കൈനീട്ടുന്നത്.
രാഖിക്കുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം charity@deepika.com ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്
കുഞ്ഞുമകൾക്കായി ജീവിക്കണം; രാഖിയെ സഹായിക്കുമോ ?
10:15 AM Mar 14, 2023 | Deepika.com