പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നെ ചൊ​വ്വാ​ഴ്ച അ​റ​സ്റ്റ് ചെ​യ്‌​തേ​ക്കും

01:47 PM Mar 14, 2023 | Deepika.com
ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യും തെ​ഹ്‌രീകെ ഇ​ന്‍​സാ​ഫ് (പി​ടി​ഐ) പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​നു​മാ​യ ഇ​മ്രാ​ന്‍ ഖാ​ന്‍ ഇ​ന്ന് അ​റ​സ്റ്റി​ലാ​യേ​ക്കും. വ​നി​താ ജ​ഡ്ജി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പോ​ലീ​സ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഇ​മ്രാ​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന.

ഇ​സ്‌​ലാ​മാ​ബാ​ദ് കോ​ട​തി ഇ​മ്രാ​നെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ടാ​ണ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 20ന് ​എ​ഫ് 9 പാ​ര്‍​ക്കി​ല്‍ ന​ട​ന്ന റാ​ലി​ക്കി​ടെ ജു​ഡീഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് സേ​ബാ ചൗ​ധ​രി​യെ​യും പോ​ലീ​സു​കാ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ഇ​മ്രാ​ന്‍ ഖാ​നെ​തി​രാ​യ കേ​സ്.

കേ​സി​ല്‍ വി​ചാ​ര​ണ​യ്ക്കാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് ഇ​മ്രാ​നോ​ട് കോ​ട​തി നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. നി​ല​വി​ല്‍ ര​ണ്ട് കോ​ട​തി​ക​ളി​ല്‍ നി​ന്നു​ള്ള ജാ​മ്യ​മി​ല്ലാ വാ​റ​ണ്ടു​ക​ളാ​ണ് ഇ​മ്രാ​ന്‍ ഖാ​ന്‍റെ പേ​രി​ലു​ള്ള​ത്.

നേ​ര​ത്തെ അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പോ​ലീ​സ് സം​ഘം ലാ​ഹോ​റി​ല്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും പാ​ര്‍​ട്ടി അ​നു​യാ​യി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് മ​ട​ങ്ങി​പ്പോ​കേ​ണ്ടി വ​ന്നു. ഇ​മ്രാ​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് വി​വ​രം ല​ഭി​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് അ​നു​യാ​യി​ക​ള്‍ റാ​ലി​യു​മാ​യി തെ​രു​വി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു.