ഗുരുഗ്രാം: ഗുരുഗ്രാമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ. സോഹ്ന മേഖലയിലെ സ്കൂളിൽ കായികമേള നടക്കുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ മൂന്ന് വിദ്യാർഥികൾ തട്ടിക്കൊണ്ടുപോയത്.
17,20 വയസുള്ളവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. കേസിലെ പ്രതിയായ മൂന്നാമൻ ഒളിവിലാണ്.
പീഡനത്തിനിരയായ 14കാരിയുടെ പിതാവിന്റെ പരാതിയനുസരിച്ച്, 2022 ഡിസംബറിൽ മൂന്ന് യുവാക്കൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കുന്നിൻപുറത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രതികൾ സംഭവത്തിന്റെ മുഴുവൻ വീഡിയോ ചിത്രീകരിച്ചതായി കഴിഞ്ഞദിവസമാണ് പെൺകുട്ടി അറിഞ്ഞത്. തുടർന്നാണ് പീഡനത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞത്. അറസ്റ്റിലായ 17കാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
എട്ടാം ക്ലാസുകാരിക്ക് പീഡനം; വിദ്യാർഥികൾ അറസ്റ്റിൽ
03:18 AM Mar 14, 2023 | Deepika.com