കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ദു​രു​പ​യോ​ഗം: ബം​ഗാ​ൾ നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം

02:19 AM Mar 14, 2023 | Deepika.com
കോ​ൽ​ക്ക​ത്ത: കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രേ പ​ശ്ചി​മ​ബം​ഗാ​ൾ നി​യ​മ​സ​ഭ​യു​ടെ പ്ര​മേ​യം. റൂ​ൾ 185 അ​നു​സ​രി​ച്ചു​ള്ള പ്ര​മേ​യം തൃ​ണ​മൂ​ലി​ൽ​നി​ന്നു​ള്ള മു​തി​ർ​ന്ന അം​ഗം ത​പ​സ് റോ​യി​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

ഒ​രു​മാ​സ​ത്തി​ന​കം മ​ന്ത്രി പാ​ർ​ഥ ഭൗ​മി​ക്കി​നെ അ​ഴി​യ്ക്കു​ള്ളി​ലാ​ക്കു​മെ​ന്ന പ്ര​തി​പ​ക്ഷ​നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് പ്ര​മേ​യ​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. അ​തേ​സ​മ​യം, പ്ര​മേ​യാ​വ​ത​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ​നി​ന്ന് വോ​ട്ടൗ​ട്ട് ന​ട​ത്തി.