തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തിൽ നിഷ്പക്ഷ അന്വേഷണ വേണമെന്ന് സിപിഐയിൽ ആവശ്യം. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന നിർവാഹ സമിതി യോഗത്തിലാണ് ആവശ്യം ഉയർന്നത്.
ബ്രഹ്മപുരം ദുരന്തം കേരളത്തിന്റെ നന്ദിഗ്രാമെന്ന് മുതിർന്ന നേതാവ് മുല്ലക്കര രത്നാകരൻ യോഗത്തിൽ വിമർശിച്ചു. അതേസമയം നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചർച്ച വേണ്ടെന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ചത്.
ബ്രഹ്മപുരം തീപിടിത്തം: നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ
11:52 PM Mar 13, 2023 | Deepika.com