ബ്ര​ഹ്മ​പു​ര​ത്ത് മാ​ലി​ന്യം ക​ത്തി​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്ന​താ​യി സോ​ണ്ട എം​ഡി

10:38 PM Mar 13, 2023 | Deepika.com
കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്ത് മാ​ലി​ന്യം ക​ത്തി​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്ന​താ​യി സോ​ണ്ട ഇ​ൻ​ഫ്ര​ടെ​ക്ക് എം​ഡി രാ​ജ്കു​മാ​ർ ചെ​ല്ല​പ്പ​ൻ​പി​ള്ള. മാ​ലി​ന്യം ത​ങ്ങ​ൾ ക​ത്തി​ച്ചി​ട്ടി​ല്ല. ബ്ര​ഹ്മ​പു​ര​ത്ത് ക​രാ​ർ കി​ട്ടി​യ​ത് യോ​ഗ്യ​ത​യു​ള്ള​തി​നാ​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്ര​ഹ്മ​പു​ര​ത്ത് ക​രാ​ർ നേ​ടി​യ​ത് രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച​ല്ല. ക​മ്പ​നി​ക്ക് യോ​ഗ്യ​ത ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് ക​രാ​ർ കി​ട്ടി​യ​ത്. മാ​ലി​ന്യം ത​ങ്ങ​ൾ ക​ത്തി​ച്ചി​ട്ടി​ല്ല.

500 കോ​ടി രൂ​പ പ്രൊ​ജ​ക്ട് നി​ല​നി​ൽ​ക്കു​മ്പോ​ൾ ആ​രെ​ങ്കി​ലും മാ​ലി​ന്യം ക​ത്തി​ക്കു​മോ എ​ന്നും രാ​ജ്കു​മാ​ർ ചോ​ദി​ച്ചു.