ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തി​ൽ വി​ദ​ഗ്ധോ​പ​ദേ​ശം തേ​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

10:21 PM Mar 13, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം : ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ല്‍ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വി​ദ​ഗ്ധോ​പ​ദേ​ശം തേ​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യ ഏ​കോ​പ​ന​ത്തോ​ടെ ന​ട​ത്തു​മെ​ന്നും അ​വ​ശ്യ​മാ​യ വി​ദ​ഗ്ധോ​പ​ദേ​ശം സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

തീ ​അ​ണ​യ്ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച കേ​ര​ള ഫ​യ​ര്‍ ആ​ന്‍റ് റെ​സ്ക്യൂ സ​ർ​വീ​സ് വി​ഭാ​ഗ​ത്തെ​യും മു​ഖ്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. കേ​ര​ള ഫ​യ​ര്‍ ആ​ന്‍റ് റെ​സ്ക്യൂ സ​ർ​വീ​സ് വി​ഭാ​ഗ​ത്തെ​യും സേ​നാം​ഗ​ങ്ങ​ളെ​യും ഹാ​ര്‍​ദ്ദ​മാ​യി അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

ഫ​യ​ര്‍​ഫോ​ഴ്സി​നോ​ട് ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ച ഹോം​ഗാ​ര്‍​ഡ്സ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ ത്യാ​ഗ​പൂ​ര്‍​ണ​മാ​യ പ്ര​വ​ര്‍​ത്ത​നം പ്ര​ത്യേ​കം അ​ഭി​ന​ന്ദ​നം അ​ര്‍​ഹി​ക്കു​ന്നു. ഇ​വ​രോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ച ഇ​ന്ത്യ​ൻ നേ​വി, ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്സ്, കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റ്, ബി​പി​സി​എ​ല്‍, സി​യാ​ല്‍, പെ​ട്രോ​നെ​റ്റ് എ​ല്‍​എ​ന്‍​ജി, ജെ​സി​ബി പ്ര​വ​ര്‍​ത്തി​പ്പി​ച്ച തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​ടെ സേ​വ​ന​വും അ​ഭി​ന​ന്ദ​നീ​യ​മാ​ണ്.

വി​ശ്ര​മ​ര​ഹി​ത​മാ​യ ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ​വ​രെ​യും വി​വി​ധ വ​കു​പ്പു​ക​ളെ​യും അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.