ആലപ്പുഴ: വനിത കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട് സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ. ഹരിപ്പാട് ചിങ്ങോലി വെള്ളിശേരിതറ സുരേഷ് ബാബുവിനെയാണ് (50) ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കള്ളനോട്ട് വിതരണത്തിൽ പ്രധാനിയായ ഇയാൾ നേരത്തെയും സമാനകേസിൽ പ്രതിയായിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട പ്രധാനപ്രതി ആലപ്പുഴ സ്വദേശി അജീഷിനെ പാലക്കാട്ടുനിന്ന് പിടികൂടിയിരുന്നു.
വാഹനം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യചെയ്തപ്പോഴാണ് കൃഷി ഓഫീസർക്ക് കള്ളനോട്ട് നൽകിയ വിവരം പോലീസിന് ലഭിച്ചത്.
കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട് സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ
08:50 PM Mar 13, 2023 | Deepika.com