സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ത​ണ്ണീ​ർ​പ​ന്ത​ൽ ഒ​രു​ക്കും: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

08:25 PM Mar 13, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ത​ണ്ണീ​ർ​പ​ന്ത​ൽ ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. ഉ​ഷ്ണ​ത​രം​ഗം, സൂ​ര്യാ​ഘാ​തം എ​ന്നി​വ​യു​ടെ സാ​ധ്യ​ത മു​ൻ​നി​ർ​ത്തി സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ത​ണ്ണീ​ർ​പ​ന്ത​ലു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം ഉ​ൾ​ക്കൊ​ണ്ട് സ​ഹ​ക​ര​ണ​വ​കു​പ്പ് കൂ​ടി അ​തി​ൽ പ​ങ്കാ​ളി​യാ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ ബാ​ങ്കു​ക​ളും അ​വ​രു​ടെ മേ​ഖ​ല​യി​ലെ പൊ​തു ഇ​ട​ങ്ങ​ളി​ലും, വ്യാ​പാ​ര തെ​രു​വു​ക​ളി​ലും ആ​വ​ശ്യാ​നു​സ​ര​ണം "ത​ണ്ണീ​ർ പ​ന്ത​ലു​ക​ൾ' ആ​രം​ഭി​ക്കാ​നാ​ണു നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ത​ണ്ണീ​ർ​പ്പ​ന്ത​ലു​ക​ളി​ൽ സം​ഭാ​രം, ത​ണു​ത്ത വെ​ള്ളം, അ​ത്യാ​വ​ശം ഒ​ആ​ർ​എ​സ് എ​ന്നി​വ ക​രു​ത​ണം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ത്ത​രം ത​ണ്ണീ​ർ പ​ന്ത​ലു​ക​ൾ എ​വി​ടെ​യാ​ണ് എ​ന്ന അ​റി​യി​പ്പും ന​ൽ​ക​ണം. ഇ​വ​യ്ക്കാ​യി പൊ​തു കെ​ട്ടി​ട​ങ്ങ​ൾ, സു​മ​ന​സ്‌​ക​ർ ന​ൽ​കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം. അ​ടു​ത്ത 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​തു ന​ട​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.