അ​മേ​രി​ക്ക​യി​ല്‍ വീ​ണ്ടും ബാ​ങ്ക് ത​ക​ര്‍​ച്ച; ന്യൂ​യോ​ര്‍​ക്കി​ലെ സി​ഗ്നേ​ച്ച​ര്‍ ബാ​ങ്ക് അ​ട​ച്ചു​പൂ​ട്ടി

03:30 PM Mar 13, 2023 | Deepika.com
ന്യൂയോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ല്‍ ഒ​രു ബാ​ങ്ക് കൂ​ടി ത​ക​ര്‍​ന്നു. ന്യൂയോ​ര്‍​ക്കി​ലെ സി​ഗ്നേ​ച്ച​ര്‍ ബാ​ങ്ക് ആ​ണ് അ​ധി​കൃ​ത​ര്‍ അ​ട​ച്ചു​പൂ​ട്ടി​യ​ത്. രാ​ജ്യ​ത്തെ ബി​സി​ന​സ് സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്കു ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന സി​ലി​ക്ക​ണ്‍ വാ​ലി ബാ​ങ്ക് അ​ട​ച്ചു​പൂ​ട്ടി ര​ണ്ട് ദി​വ​സം പി​ന്നി​ടും മു​മ്പാ​ണ് പു​തി​യ സം​ഭ​വം.

ബാ​ങ്ക് പൂ​ട്ടി​യ​തോ​ടെ 17,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ഫെ​ഡ​റ​ല്‍ ഡി​പ്പോ​സി​റ്റ് ഇ​ന്‍​ഷു​റ​ന്‍​സ് കോ​ര്‍​പ​റേ​ഷന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി. നി​ക്ഷേ​പ​ക​ര്‍​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്നും പ​ണം തി​രി​കെ ല​ഭി​ക്കു​മെ​ന്നും ബാ​ങ്കിം​ഗ് ഇ​ന്‍​ഷു​റ​ന്‍​സ് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ര​ണ്ട് ബാ​ങ്കു​ക​ളു​ടെ തു​ട​രെ​ തു​ട​രെ​യു​ള്ള ത​ക​ര്‍​ച്ച ലോ​ക​മെ​ങ്ങു​മു​ള്ള ബാ​ങ്കിം​ഗ് ഓ​ഹ​രി​ക​ള്‍ ഇ​ടി​യാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം രാ​ജ്യ​ത്തെ ബാ​ങ്കിം​ഗ് പ്ര​തി​സ​ന്ധി​ക്ക് ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ പ്ര​തി​ക​രി​ച്ചു.