ന്യൂഡൽഹി: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കടന്ന് ഇന്ത്യ. ഓസ്ട്രേലിയയാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ജൂൺ ഏഴു മുതൽ 11 വരെ ലണ്ടനിലെ ഓവലിലാണ് ലോക ചാംപ്യൻഷിപ്പ് പോരാട്ടം.
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡ് വിജയിച്ചതോടെയാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. കിവീസിനെതിരായ രണ്ട് മത്സര പരന്പര ലങ്ക തൂത്തുവാരിയാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാൻ അഹമ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ജയിക്കണമായിരുന്നു.
എന്നാൽ ഐസിസി ടൂർണമെന്റുകളിൽ പതിവായി പണികൊടുത്തിരുന്ന ന്യൂസീലൻഡ് ഈ തവണ ഇന്ത്യക്ക് രക്ഷകരായി എത്തിയതോടെയാണ് ടീം തുടർച്ചയായ രണ്ടാം ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കടന്നത്.
ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ
03:32 PM Mar 13, 2023 | Deepika.com