ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കയ്ക്കെതിരേയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലൻഡിന് നാടകീയ ജയം. അവസാന പന്തിലാണ് ലങ്ക ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം കിവീസ് മറികടന്നത്.
115 റൺസുമായി പുറത്താവാതെ നിന്ന കെയ്ൻ വില്യംസണാണ് കിവീസിനെ വിജയത്തിലെത്തിച്ചത്. 86 പന്തിൽ 81 റൺസ് നേടിയ ഡാരിൽ മിച്ചലിന്റെ ഇന്നിംഗ്സും നിർണായകമായി.
ലങ്ക ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയർ മറികടന്നത്. അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തുകളിൽ വില്യംസണും ഹെൻറിയും സിംഗിൾ നേടി.
മൂന്നാം പന്തില്‍ രണ്ട് റൺസ് നേടാനുള്ള ശ്രമത്തിൽ ഹെൻറി റണ്ണൗട്ടായി. അടുത്ത പന്തില്‍ വില്യംസണ് ഫോര്‍ അടിച്ചതോടെ കിവീസിന് ജയത്തിലേക്ക് രണ്ട് പന്തിൽ ഒരു റൺ. അഞ്ചാം പന്തിൽ റൺ ഇല്ല. അവസാന പന്തിൽ വില്യംസണിന്റെ ഷോട്ട് ബാറ്റിൽ കൊണ്ടില്ലെങ്കിലും വിജയറൺ ഓടിയെടുത്ത് ന്യൂസീലൻഡ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി.
സ്കോർ: ശ്രീലങ്ക - 355 & 302, ന്യൂസിലൻഡ് - 373 & 285/8
സൂപ്പര്‍ ത്രില്ലര്‍! അവസാന പന്തിൽ കിവീസിന് നാടകീയ ജയം
03:32 PM Mar 13, 2023 | Deepika.com