ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം: സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം; സ​ഭ ബ​ഹി​ഷ്‌​ക​രി​ച്ചു

01:45 PM Mar 13, 2023 | Deepika.com
കൊ​ച്ചി: ബ്ര​ഹ്മ​പു​രം വി​ഷ​യ​ത്തി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യ​ശേ​ഷം പ്ര​തി​പ​ക്ഷം സ​ഭാ ന​ട​പ​ടി​ക​ള്‍ ബ​ഹി​ഷ്‌​ക​രി​ച്ചു. ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ല്‍ തീ​യി​ട്ട​തി​നെ​ക്കു​റി​ച്ചും ക​രാ​ര്‍ ന​ല്‍​കി​യ​തി​നെ​ക്കു​റി​ച്ചും സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ബ്ര​ഹ്മ​പു​ര​ത്തെ വി​ഷ​പ്പു​ക​യെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്‌​ക​രി​ച്ച​ത്. ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രെ​യും ത​ദ്ദേ​ശ​മ​ന്ത്രി​ക്കെ​തി​രെ​യും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ രൂ​ക്ഷ​വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചു.

കൊ​ച്ചി​യി​ല്‍ ഒ​രു ആ​രോ​ഗ്യ​പ്ര​ശ്‌​ന​വു​മി​ല്ലെ​ന്നാ​യി​രു​ന്നു ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ക​രാ​ര്‍ ക​മ്പ​നി​യു​ടെ വ​ക്താ​വാ​യി മ​ന്ത്രി രാ​ജേ​ഷ് മാ​റി​യെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

ഇ​തി​ന് പി​ന്നാ​ലെ വ്യ​ക്തി​പ​ര​മാ​യ അ​വ​ഹേ​ള​ന​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ മൈ​ക്ക് ഓ​ഫാ​ക്കി സ്പീ​ക്ക​ര്‍ രാ​ജേ​ഷി​ന് സം​സാ​രി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി. ഇ​തോ​ടെ പ്ര​തി​പ​ക്ഷം ബാ​ന​റു​ക​ള്‍ ഉ​യ​ര്‍​ത്തി പ്ര​തി​ഷേ​ധി​ച്ച​ശേ​ഷം സ​ഭ ബ​ഹി​ഷ്‌​ക​രി​ച്ചു.

"കൊ​ച്ചി​യെ കൊ​ല്ല​രു​ത്' എ​ന്നു​ള്‍​പ്പെ​ടെ എ​ഴു​തി​യ ബാ​ന​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യാ​ണ് പ്ര​തി​പ​ക്ഷം സ​ഭ​യ്ക്ക​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധി​ച്ച​ത്.