കൊച്ചിയിലെ വിഷപ്പുക 12-ാം ദിവസം: മുഖ്യമന്ത്രിക്ക് ഇന്നും മിണ്ടാട്ടമില്ല

01:45 PM Mar 13, 2023 | Deepika.com
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിൽ നിയമസഭയിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ രൂക്ഷ വിമർശനമാണ് അടിയന്തരപ്രമേയ നോട്ടീസിൽ പ്രതിപക്ഷം ഉന്നയിച്ചത്.

അതേസമയം, കൊച്ചിയിലെ വിഷപ്പുക വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം തുടരുകയാണ്. ഈ വിഷയത്തെക്കുറിച്ച് സഭയിൽ ഇന്നും പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. സമൂഹ മാധ്യമങ്ങളിലും മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്.