ബ്ര​ഹ്മ​പു​ര​ത്തേ​ത് മ​നു​ഷ്യ​നി​ര്‍​മി​ത ദു​ര​ന്തം; നിയമസഭയിൽ പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യ​ നോ​ട്ടീ​സ് ന​ല്‍​കി

01:46 PM Mar 13, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബ്ര​ഹ്മ​പു​രം പ്ര​ശ്‌​നം നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. മാ​ലി​ന്യം ക​ത്തി വി​ഷ​വാ​ത​കം പ​ട​ര്‍​ന്ന​ത് സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പ​ട്ട് പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി.

ടി.​ജെ.​വി​നോ​ദ് എം​എ​ല്‍​എ ആ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ബ്ര​ഹ്മ​പു​ര​ത്തെ അ​ഗ്നി​ബാ​ധ കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ​നി​ര്‍​മി​ത ദു​ര​ന്ത​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. തീ​യ​ണ​യ്ക്കാ​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന് ക്യൂ ​നി​ല്‍​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യെന്നും എം​എ​ല്‍​എ കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം ബ്ര​ഹ്മ​പു​ര​ത്ത് അ​ഞ്ചാം തീ​യ​തി ത​ന്നെ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് മ​റു​പ​ടി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം മൂ​ന്ന് മ​ന്ത്രി​മാ​ര്‍ പ്ര​ദേ​ശ​ത്ത് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.