ബ്ര​ഹ്മ​പു​രം പാ​ര്‍​ല​മെ​ന്‍റി​ല്‍ ച​ര്‍​ച്ച​യാ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്; അടിയന്തര പ്രമേയത്തിന് നോ​ട്ടീ​സ്

01:47 PM Mar 13, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്തം പാ​ര്‍​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്. ഇ​രു​സ​ഭ​ക​ളി​ലും അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ നോ​ട്ടീ​സ് ന​ൽ​കി. ലോ​ക്സ​ഭ​യി​ൽ ഹൈ​ബി ഈ​ഡ​നും ബെ​ന്നി ബഹനാനും രാ​ജ്യ​സ​ഭ​യി​ൽ കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

തീ​പി​ടി​ത്തം ജ​ന​ങ്ങ​ളെ ആ​ഴ്ച​ക​ളാ​യി ആ​ശ​ങ്ക​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളാ​ണ് പ​രി​സ​ര​വാ​സി​ക​ള്‍ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ടി​യ​ന്തര പ്ര​മേ​യ നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. ​വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര ഇ​ട​പെ​ട​ലും എം​പി​മാ‍​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​നം ഇ​ന്നാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. ഏ​പ്രി​ൽ ആ​റി​ന് അ​വ​സാ​നി​ക്കു​ന്ന ര​ണ്ടാം ഭാ​ഗ​ത്തി​ൽ 17 സി​റ്റിം​ഗു​ക​ളാ​ണു​ള്ള​ത്. ബ​ജ​റ്റ് അവ​ത​ര​ണ​ത്തി​നു പി​ന്നാ​ലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും വ​കു​പ്പു​ക​ളു​ടെ​യും ഗ്രാ​ന്‍റ് ആ​വ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​നം പു​ന​രാ​രം​ഭി​ച്ച​ത്.