ഓ​സ്കർ; ബ്രെ​ണ്ടൻ ഫ്രേ​സ​ർ മി​ക​ച്ച ന​ട​ൻ; ന​ടി മി​ഷേ​ൽ യോ; ​എ​വ​രി​തിം​ഗ് എ​വ​രി​വേ​ർ മി​ക​ച്ച ചി​ത്രം

11:13 AM Mar 13, 2023 | Deepika.com
ലോ​സ് ആ​ഞ്ച​ല​സ്: 95-മ​ത് ഓ​സ്ക​ർ പു​ര​സ്കാ​ര​നി​റ​വി​ൽ ച​ല​ച്ചി​ത്ര​ലോ​കം. ദ് ​വെ​യ്‌​ൽ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ബ്രെണ്ട​ൻ ഫ്രേ​സ​ർ മി​ക​ച്ച ന​ട​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച ന​ടി മി​ഷേ​ൽ യോ. ​എ​വ​രി​തിം​ഗ് എ​വ​രി​വേ​ർ ഓ​ൾ അ​റ്റ് വ​ൺ​സ് എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് പു​ര​സ്കാ​രം.

അതേസമയം ഇന്ത്യയുടെ അഭിമാനുയർത്തിയ ഓസ്കർ കൂടിയായിരുന്നു ഇത്തവണത്തേത്. മി​ക​ച്ച ഒ​റിജി​ന​ൽ സോം​ഗ് വി​ഭാ​ഗ​ത്തി​ൽ ആർആർആറിലെ "നാ​ട്ടു നാ​ട്ടു' ഓ​സ്കാ​ർ നേ​ടി​യ​പ്പോ​ൾ "ദ ​എ​ലി​ഫ​ന്‍റ് വി​സ്പ​റേ​ഴ്സ്' മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി ഹ്ര​സ്വ​ചി​ത്ര വി​ഭാ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​സ്.​എ​സ് രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത തെ​ലു​ങ്ക് ചി​ത്രം ആ​ര്‍​ആ​ര്‍​ആ​റി​ലെ നാ​ട്ടു നാ​ട്ടു എ​ന്ന ഗാ​ന​ത്തി​ന് മി​ക​ച്ച ഒ​റി​ജി​ന​ല്‍ സോം​ഗ് വി​ഭാ​ഗ​ത്തി​ലാ​ണ് ഓ​സ്കർ ലഭിച്ചത്. എം.​എം കീ​ര​വാ​ണി​യാ​ണ് ‘നാ​ട്ടു നാ​ട്ടു’ ഗാ​ന​ത്തി​നു സം​ഗീ​തം ന​ല്‍​കി​യ​ത്. ച​ന്ദ്ര​ബോ​സാ​ണ് ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ കു​റി​ച്ചി​രി​ക്കു​ന്ന​ത്. കാ​ല​ഭൈ​ര​വ, രാ​ഹു​ല്‍ സി​പ്‌​ലി​ഗു​ഞ്ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു ഗാ​നം ആ​ല​പി​ച്ചിരിക്കുന്നു.

ആ​ന്ധ്ര​യു​ടെ ച​രി​ത്ര​ത്തി​ലെ ര​ണ്ട് സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​യ അ​ല്ലൂ​രി സീ​താ​രാ​മ​രാ​ജു, കൊ​മ​രം ഭീം ​എ​ന്നി​വ​രു​ടെ ക​ഥ​യാ​ണ് രാ​ജ​മൗ​ലി അ​വ​ത​രി​പ്പി​ച്ച​ത്. രാ​മ​രാ​ജു​വാ​യി രാം​ച​ര​ണ്‍ തേ​ജ​യും ഭീം ​ആ​യി ജൂ​നി​യ​ര്‍ എ​ന്‍.​ടി.​ആ​റു​മാ​ണ് എ​ത്തി​യ​ത്.

കാ​ര്‍​ത്തി​കി ഗോ​ള്‍​സാ​ല്‍​വേ​സ് സം​വി​ധാ​നം ചെ​യ്ത ഡോ​ക്യു​മെ​ന്‍റ​റി ഹ്ര​സ്വ​ചി​ത്ര​മാ​ണ് ദ് ​എ​ലി​ഫ​ന്‍റ് വി​സ്പ​റേ​ഴ്സ്. ഗു​നീ​ത് മോ​ങ്ക​യാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ര​ണ്ട് ആ​ന​ക​ളും അ​വ​യു​ടെ സം​ര​ക്ഷ​ക​രാ​യ ആ​ദി​വാ​സി ദ​മ്പ​തി​ക​ളും ത​മ്മി​ലു​ള്ള അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മാ​ണ് ദ ​എ​ലി​ഫ​ന്‍റ് വി​സ്പ​റേ​ഴ്സിന്‍റെ പ്ര​മേ​യം.

മി​ക​ച്ച ചി​ത്ര​മാ​യി എ​വ​രി​തിം​ഗ് എ​വ​രി​വേ​ർ ഓ​ൾ അ​റ്റ് വ​ൺ​സ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഏ​ഴ് പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്. മി​ക​ച്ച ഒ​റി​ജി​ന​ൽ സ്കോ​ർ, മി​ക​ച്ച പ്രൊ​ഡ‌ക്ഷ​ൻ ഡി​സൈ​ൻ, മി​ക​ച്ച ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫീ​ച്ച​ർ ഫി​ലിം, മി​ക​ച്ച ഛായാ​ഗ്ര​ഹ​ണം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ജെ​ർ​മ​ൻ ചി​ത്ര​മാ​യ ഓ​ൾ ക്വ​യ​റ്റ് ഓ​ൺ ദ് ​വെ​സ്റ്റേ​ൺ ഫ്ര​ന്‍റ് എ​ന്ന ചി​ത്രം പു​ര​സ്കാ​രം നേ​ടി.


മി​ക​ച്ച അ​നി​മേ​ഷ​ൻ ചി​ത്രം- പി​നോ​ക്കി​യോ(​സം​വി​ധാ​നം ഗി​ല്ലെ​ർ​മോ ഡെ​ൽ ടോ​റോ)

മി​ക​ച്ച സ​ഹ​ന​ടി- ജെ​യ്മീ ലീ ​ക​ർ​ട്ടി​സ്

മി​ക​ച്ച സ​ഹ​ന​ട​ൻ-​കീ ഹ്യൂ​യ് ക്വാ​ൻ (എ​വ​രി​തിം​ഗ് എ​വ​രി​വേ​ർ ഓ​ൾ അ​റ്റ് വ​ൺ​സ്)

മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​ൻ- ജെ​യിം​സ് ഫ്ര​ണ്ട്(​ഓ​ള്‍ ക്വ​യ​റ്റ് ഓ​ൺ ദ് ​വെ​സ്റ്റേ​ൺ ഫ്ര​ന്‍റ്)

മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി ഫീ​ച്ച​ർ ഫി​ലിം- ന​വ​ൽ​നി

മി​ക​ച്ച കോ​സ്റ്റ്യൂം ഡി​സൈ​ന​ർ- റൂ​ത്ത് കാ​ർ​ട്ട​ർ(​ബ്ലാ​ക് പാ​ന്ത​ർ വ​ക്കാ​ണ്ട ഫോ​ർ​എ​വ​ർ)

മി​ക​ച്ച അ​വ​ലം​ബി​ത തി​ര​ക്ക​ഥ: വി​മ​ൻ ടോ​ക്കിം​ഗ്

മി​ക​ച്ച വി​ഷ്വ​ൽ എ​ഫ​ക്ട്: അ​വ​താ​ർ ദ് ​വേ ഓ​ഫ് വാ​ട്ട​ർ

മി​ക​ച്ച അ​നി​മേ​റ്റ​ഡ് ഹ്ര​സ്വ​ചി​ത്രം: ദ് ​ബോ​യ്, ദ് ​മോ​ൾ, ദ് ​ഫോ​ക്സ് ആ​ൻ​ഡ് ദ് ​ഹോ​ഴ്സ്’

മി​ക​ച്ച ഒ​റി​ജി​ന​ൽ സ്ക്രീ​ൻ​പ്ലേ: എ​വ​രി​തിം​ഗ് എ​വ​രി​വേ​ർ ഓ​ൾ അ​റ്റ് വ​ൺ​സ്

മി​ക​ച്ച വി​ഷ്വ​ൽ എ​ഫ​ക്ട്: അ​വ​താ​ർ ദ് ​വേ ഓ​ഫ് വാ​ട്ട​ർ

മി​ക​ച്ച അ​നി​മേ​റ്റ​ഡ് ഹ്ര​സ്വ​ചി​ത്രം: ദ് ​ബോ​യ്, ദ് ​മോ​ൾ, ദ് ​ഫോ​ക്സ് ആ​ൻ​ഡ് ദ് ​ഹോ​ഴ്സ്’

മി​ക​ച്ച പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ: (ഓ​ള്‍ ക്വ​യ​റ്റ് ഓ​ൺ ദ് ​വെ​സ്റ്റേ​ൺ ഫ്ര​ന്‍റ്)

മി​ക​ച്ച ലൈ​വ് ആ​ക്‌​ഷ​ൻ ഷോ​ർ​ട്ട് ഫി​ലിം: ആ​ൻ ഐ​റി​ഷ് ഗു​ഡ്ബൈ (ടോം ​ബേ​ർ​ക്‌​ലീ, റോ​സ് വൈ​റ്റ്)

മി​ക​ച്ച മേ​ക്ക​പ് ആ​ൻ​ഡ് ഹെ​യ​ർ​സ്റ്റൈ​ൽ: അ​ഡ്രി​യെ​ന്‍ മോ​റോ, ജൂ​ഡി ചി​ൻ, ആ​ൻ മേ​രി ബ്രാ​ഡ്‌​ലി (ചി​ത്രം: ദ് ​വെ​യ്ൽ)

മി​ക​ച്ച ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫീ​ച്ച​ർ ഫി​ലിം: ഓ​ൾ ക്വ​യ​റ്റ് ഓ​ൺ ദ് ​വെ​സ്റ്റേ​ൺ ഫ്ര​ന്‍റ്