ലോസ് ആഞ്ചലസ്: 95-മത് ഓസ്കർ പുരസ്കാര വേദി ഇന്ത്യക്കാർക്ക് അഭിമാനത്തിന്റെ വേദിയായി മാറിയിരിക്കുന്നു. പുരസ്കാര പ്രഖ്യാപനം നടക്കുന്ന ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്റേഴ്സിൽ ഇന്ത്യ എന്ന് പേര് കേട്ടപ്പോൾ ഉയർന്ന സന്തോഷത്തിന് അതിരുകളില്ല.
ആ സന്തോഷം എത്തിയത് രണ്ട് വിഭാഗത്തിലും. മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ ആർആർആറിലെ "നാട്ടു നാട്ടു' ഓസ്കാർ നേടിയപ്പോൾ "ദ എലിഫന്റ് വിസ്പറേഴ്സ്' മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.
കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് ദ് എലിഫന്റ് വിസ്പറേഴ്സ്. ഗുനീത് മോങ്കയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ദ എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം.
ഓസ്കറിൽ ഡബിളടിച്ച് ഇന്ത്യ; തങ്കത്തിളക്കത്തിൽ നാട്ടുനാട്ടുവും ദ എലിഫന്റ് വിസ്പറേഴ്സും
09:44 AM Mar 13, 2023 | Deepika.com