വീ​ണ്ടും ചു​വ​പ്പ് കാ​ർ​ഡ്; കാ​സെ​മി​റോ​യെ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ല​ക്കും

07:34 AM Mar 13, 2023 | Deepika.com
ല​ണ്ട​ൻ: പ്രീ​മി​യ​ർ ലീ​ഗി​ൽ ഈ ​സീ​സ​ണി​ലെ ര​ണ്ടാം ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ ബ്ര​സീ​ലി​യ​ൻ താ​രം താ​രം കാ​സെ​മി​റോ​യ്ക്ക് നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക് ല​ഭി​ക്കും.

ഞാ​യ​റാ​ഴ്ച സ​താം​പ്ട​ണു​മാ​യു​ള്ള മ​ത്സ​ര​ത്തി​ലാ​ണ് താ​ര​ത്തി​ന് ചു​വ​പ്പ് കാ​ർ​ഡ് കി​ട്ടു​ന്ന​ത്. 34-ാം മി​നി​റ്റി​ൽ കാ​സെ​മി​റൊ ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട​തോ​ടെ യു​ണൈ​റ്റ​ഡ് 10 പേ​രാ​യി ചു​രു​ങ്ങി. മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ലാ​ണ് അ​വ​സാ​നി​ച്ച​ത്.

ഫു​ൾ​ഹാ​മി​നെ​തി​രാ​യ എ​ഫ്‌​എ ക​പ്പ് മ​ത്സ​ര​ത്തി​ലും ന്യൂ​കാ​സി​ൽ, ബ്രെ​ന്‍റ് ഫോ​ർ​ഡ്, എ​വ​ർ​ട്ട​ൺ എ​ന്നീ ടീ​മു​ക​ൾ​ക്കെ​തി​രാ​യ പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ലും യു​ണൈ​റ്റ​ഡി​ന് കാ​സെ​മി​റോ​യു​ടെ സേ​വ​നം ന​ഷ്ട​മാ​കും. അ​തേ​സ​മ​യം, യൂ​റോ​പ്പ ലീ​ഗി​ൽ ക​സെ​മി​റോ ഇ​റ​ങ്ങും.

കാ​സെ​മി​റോ​യു​ടെ അ​ഭാ​വ​ത്തി​ൽ സ​ബി​റ്റ്സ​ർ, മ​ക്ടോ​മി​നെ, ഫ്രെ​ഡ് എ​ന്നി​വ​രി​ൽ ആ​കും ഇ​നി യു​ണൈ​റ്റ​ഡി​ന്‍റെ പ്ര​തീ​ക്ഷ. നേ​ര​ത്തെ, ക്രി​സ്റ്റ​ൽ പാ​ല​സി​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ലാ​ണ് കാ​സെ​മി​റോ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ടു പു​റ​ത്തു​പോ​യ​ത്.