ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ഇ​നി ഇ​ന്ത്യ​ക്കു സ്വ​ന്തം

04:45 AM Mar 13, 2023 | Deepika.com
ബം​ഗ​ളൂ​രു: ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ റെ​യി​ൽ​വേ പ്ലാ​റ്റ് ഫോം ​ഇ​നി ഇ​ന്ത്യ​ക്കു സ്വ​ന്തം. സൗ​ത്ത്-​വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ കീ​ഴി​ലു​ള്ള ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ബാ​ലി(​ഹു​ബ്ലി) സി​ദ്ദ​രൂ​ദ്ധ സ്വാ​മി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് ഇ​തു​ള്ള​ത്. 1.5 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​പ്ലാ​റ്റ് ഫോ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​വ​ഹി​ച്ചു.

ര​ണ്ടു വ​ർ​ഷം മു​ന്പു​ത​ന്നെ പ്ലാ​റ്റ്ഫോ​മി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​രു​ന്നു. 20.1 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു നി​ർ​മി​ച്ച​ത്. ഇ​തു​വ​രെ നോ​ർ​ത്ത് ഇ​സ്റ്റേ​ൺ റെ​യി​ൽ​വേ​യ്ക്കു കീ​ഴി​ലു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഖൊ​ര​ക്പു​ർ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ലാ​റ്റ്ഫോം ഉ​ണ്ടാ​യി​രു​ന്ന​ത്.