ജമ്മു: ജമ്മു കാഷ്മീരിലെ രജൗരിയിൽ നിയന്ത്രണരേഖയ്ക്കു സമീപത്തുനിന്ന് ആയുധങ്ങളും ലഹരിമരുന്നുകളും സൈന്യം പിടിച്ചെടുത്തു. ഇന്റലിജൻസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്.
ശനിയാഴ്ച നൗഷേര സെക്ടറിലെ ഝാംഗറിൽനിന്ന് കൈത്തോക്കുകളും രണ്ടു കിലോഗ്രാം ലഹരിമരുന്നും സ്ഫോടകവസ്തുക്കളും പിടികൂടിയിരുന്നു. ഭീകരരുടെ വലിയൊരു ആക്രമണ പദ്ധതിയാണ് സൈന്യം തകർത്തതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
രജൗരിയിൽ നിന്ന് ആയുധങ്ങളും ലഹരിമരുന്നും പിടിച്ചെടുത്തു
03:28 AM Mar 13, 2023 | Deepika.com