ത്രി​പു​ര​യി​ൽ നി​യ​മ​വാ​ഴ്ച സ​ന്പൂ​ർ​ണ പ​രാ​ജ​യം: എ​ള​മ​രം ക​രീം

02:13 AM Mar 13, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ത്രി​പു​ര​യി​ൽ നി​യ​മ​വാ​ഴ്ച സ​ന്പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു​വെ​ന്ന് സി​പി​എം എം​പി എ​ള​മ​രം ക​രീം. ജ​ന​ങ്ങ​ളു​ടെ ജീ​വി​തോ​പാ​ധി​ക​ൾ ത​ക​ർ​ക്കു​ന്ന നീ​ക്ക​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്ക​ണം. ഇ​പ്പോ​ഴും ത്രി​പു​ര​യി​ൽ അ​ക്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും എ​ള​മ​രം ക​രീം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ൾ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്പോ​ൾ അ​വി​ടെ പോ​ലീ​സ് നി​ഷ്ക്രി​യ​മാ​ണ്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രു​ടെ പേ​രി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​ത്. പ​രാ​തി കൊ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​രെ പി​ന്തി​രി​പ്പി​ക്കു​ന്നു. ജ​ന​ങ്ങ​ൾ വീ​ടു​ക​ൾ വി​ട്ട് ദൂ​രെ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി​പ്പോ​യി. അ​ക്ര​മം തു​ട​രു​ന്പോ​ഴും സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നി​ല്ല.

ജ​ന​ങ്ങ​ളു​ടെ പൗ​രാ​വ​കാ​ശം അ​ടി​ച്ച​മ​ർ​ത്തു​ന്ന നി​ല​പാ​ട് അ​പ​ക​ട​ക​ര​മാ​യ നീ​ക്ക​ത്തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നും ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​മാ​തൃ​ക​യി​ലു​ള്ള അ​ക്ര​മ​ങ്ങ​ൾ കാ​ണാ​റു​ണ്ടെ​ന്നും എം​പി പ​റ​ഞ്ഞു. എം​പി​മാ​രു​ടെ സം​ഘ​ത്തെ ആ​ക്ര​മി​ക്കാ​ൻ വ​ന്ന ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് പി​ന്തി​രി​പ്പി​ച്ചി​ല്ല.

ആ​ർ​എ​സ്എ​സ് ആ​ക്ര​മ​ണ​മു​ണ്ടാ​യ സ്ഥ​ല​ത്തു​നി​ന്ന് പ്ര​യാ​സ​പ്പെ​ട്ടാ​ണ് എം​പി​മാ​രു​ടെ സം​ഘം പു​റ​ത്തു​ക​ട​ന്ന​തെ​ന്നും ഗ​വ​ർ​ണ​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ത​ണു​പ്പ​ൻ പ്ര​തി​ക​ര​ണ​മാ​ണു​ണ്ടാ​യ​തെ​ന്നും എ​ള​മ​രം ക​രീം പ​റ​ഞ്ഞു.