പുനലൂർ: പുനലൂരിൽ വീട്ടമ്മയെ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ തുമ്പശേരി പാടം ചൂട്ടയിൽകുന്ന് ഷിന്റു നിവാസിൽ മിൽക്കി കുഞ്ഞുമോനെയാണ് വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മിൽക്കി സ്വയം തീ കൊളുത്തി മരിച്ചെന്നാണ് നിഗമനം. വീട്ടിൽ നിന്ന് പുക ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് സ്ഥലത്ത് ആദ്യം എത്തിയത്. ജനാലയും കതകും പൊളിച്ച് അകത്ത് കടന്നവർ മിൽക്കിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടത്.
പുനലൂരിൽ വീട്ടമ്മയെ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി
01:46 AM Mar 13, 2023 | Deepika.com