അ​പ​രാ​ജി​ത മും​ബൈ

11:11 PM Mar 12, 2023 | Deepika.com
മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​ർ​ന്ന് മും​ബൈ ഇ​ന്ത്യ​ൻ​സ്. യു​പി വാ​രി​യേ​ഴ്സി​നെ എ​ട്ട് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത മും​ബൈ, ഒ​ന്നാം സ്ഥാ​ന​ത്ത് നി​ന്ന് മാ​റാ​ൻ ത​ങ്ങ​ൾ​ക്ക് യാ​തൊ​രു ഉ​ദ്ദേ​ശ്യ​വു​മി​ല്ലെ​ന്ന് വീ​ണ്ടും വ്യ​ക്ത​മാ​ക്കി. ലീ​ഗി​ലെ എ​ല്ലാ ടീ​മു​ക​ൾ​ക്കെ​തി​രെ​യും വി​ജ​യം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ടീ​മാ​ണ് മും​ബൈ.

യു​പി ഉ​യ​ർ​ത്തി​യ 160 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈ ന​താ​ലി സ്കി​വ​ർ(45*) - ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ(53*) സ്ഖ്യ​ത്തി​ന്‍റെ ക​രു​ത്തി​ലാ​ണ് വി​ജ​യം നേ​ടി​യ​ത്. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ യാ​സ്തി​ക ഭാ​ട്ടി​യ(42) മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

സ്കോ​ർ:
യു​പി വാ​രി​യേ​ഴ്സ് 159/6(20)
മും​ബൈ ഇ​ന്ത്യ​ൻ​സ് 164/4(17.3)


ചേ​സി​നി​റ​ങ്ങി​യ മും​ബൈ​യ്ക്ക് ഭാ​ട്ടി​യ മി​ക​ച്ച തുടക്കം ന​ൽ​കി​യ​തോ​ടെ സ്കോ​ർ അ​തി​വേ​ഗം കു​തി​ച്ചു. ഏ​ഴാം ഓ​വ​റി​ൽ ടീം ​സ്കോ​ർ 58-ൽ ​നി​ൽ​ക്കെ​യാ​ണ് ഭാ​ട്ടി​യ പു​റ​ത്താ​യ​ത്. ഹെ​യ്‌​ലി മാ​ത്യൂ​സി​നെ(12) വേ​ഗം ന​ഷ്ട​മാ​യെ​ങ്കി​ലും മും​ബൈ പ​ത​റി​യി​ല്ല. സോ​ഫി എ​ക്ല​സ്റ്റോ​ൺ, രാ​ജേ​ശ്വ​രി ഗെ​യ്ക്‌​വാ​ദ് എ​ന്നി​വ​രാ​ണ് യു​പി​ക്കാ​യി വി​ക്ക​റ്റു​ക​ൾ നേ​ടി​യ​ത്.

നേ​ര​ത്തെ, ടോ​സ് നേ​ടി​യ യു​പി​ക്കാ​യി അ​ലീ​സ ഹീ​ലി(58) മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും അ​ത് മു​ത​ലാ​ക്കാ​ൻ ടീ​മി​ന് സാ​ധി​ച്ചി​ല്ല. മ​ധ്യ​നി​ര പ​രു​ങ്ങി​യ​തോ​ടെ വി​ക്ക​റ്റു​ക​ൾ കൈ​യി​ലു​ണ്ടാ​യി​ട്ടും യു​പി മെ​ല്ലെ​യാ​ണ് മു​ന്നേ​റി​യ​ത്. ടാ​ലി​യ മ​ക്ഗ്രോ നേ​ടി​യ 50 റ​ൺ​സ് ടീ​മി​നെ 150 ക​ട​ത്തി​യെ​ങ്കി​ലും ഹ​ർ​മ​ൻ - സ്കി​വ​ർ ത​ക​ർ​ത്താ​ട്ട​ത്തി​ൽ യു​പി വീ​ണു.

മും​ബൈ​യ്ക്കാ​യി സൈ​ക ഇ​സ്ഹാ​ഖ് മൂ​ന്നും അ​മേ​ലി​യ കെ​ർ ര​ണ്ടും വി​ക്ക​റ്റു​ക​ൾ നേ​ടി. ജ​യ​ത്തോ​ടെ മും​ബൈ​യ്ക്ക് ലീ​ഗി​ൽ എ​ട്ട് പോ​യി​ന്‍റാ​യി. നാ​ല് പോ​യി​ന്‍റു​ള്ള യു​പി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.